മസ്കത്ത്: പെരുുന്നാള്‍ അവധി ആഘോഷിക്കാന്‍ യു എ ഇ യില്‍ നിന്ന് ഒമാനിലെത്തിയ മലയാളി മുങ്ങിമരിച്ചു. തൃശൂര്‍ കരൂപടന്ന സ്വദേശി ചാണേലി പറമ്പില്‍ സാദിഖ് (29) ആണ് സലാലയിലെ വാദി ദര്‍ബാത്തില്‍ വെള്ളിയാഴ്ച രാവിലെ മുങ്ങി മരിച്ചത്.
ചെളി നിറഞ്ഞ വാദി ദര്‍ബാത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവര്ത്തകന് അബ്ദുല്‍ കലാം അറിയിച്ചു.
![]()
