റിയാദ്:ഷിഫ മലയാളി സമാജം നൂറാന മെഡിക്കൽ സെൻററുമായി സഹകരിച്ചുകൊണ്ട് ഷിഫയിലെ ഏറ്റവും കൂടുതൽ വരുന്ന സാധാരണക്കാരായ തൊഴിലാളികളെ ഉൾപ്പെടുത്തി പത്തോളം വരുന്ന രക്ത പരിശോധനകളും ഡോക്ടർമാരുടെ മെഡിക്കൽ പരിശോധനകളും ലഭ്യമാക്കി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ആദ്യ ആഴ്ചയിൽ 130 അംഗങ്ങളാണ് പരിശോധനയിൽ പങ്കെടുത്തത്. തുടർചികിത്സ ആവശ്യമായവർക്ക് ചികിത്സ ആനുകൂല്യങ്ങളും ഈ പരിശോധനയിൽ പങ്കെടുത്തവർക്ക് നൽകി. ഫിറോസ് പോത്തൻകോടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അലി അൽസഹറാനി ഉദ്ഘാടനം ചെയ്തു. ഡോ. സൈയ്ദ്ഹുസൈൻ, ഡോ. സഫീർ എൻ ആർ ,ഡോ. ബ്ലെസ്സി,ഡോ. ദീപ്തി എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. സെക്രട്ടറി പ്രകാശ് ബാബു വടകര സ്വാഗതം പറഞ്ഞചടങ്ങിൽ രക്ഷാധികാരികളായ മോഹനൻ കരുവാറ്റ, അശോകൻ ചാത്തന്നൂർ, മധു വർക്കല, സാബു പത്തടി , ഹനീഫ കൂട്ടായി, വർഗീസ് ആളൂക്കാരൻ, ബിജു മടത്തറ ,ബാബു കണ്ണോത്ത്,രജീഷ് ആറളം, അനിൽ കണ്ണൂർ, വിജയൻ ഓച്ചിറ, സന്തോഷ് തിരുവല്ല, റഹീം പറക്കോട്, ബിജു അടൂർ , ഫൈസൽ ബാബു സൂപ്പർവൈസർ, നൗഫൽ ,റിയാസ് ലാബ് ടെക്നീഷ്യൻ ,ശ്രുതി നഴ്സിംഗ് സ്റ്റാഫ് ,കിരൺ നഴ്സിംഗ് സ്റ്റാഫ് എന്നിവർ നേതൃത്വം നൽകി.
![]()
