കോളേജ് വിദ്യാത്ഥിനിയായിരിക്കെ ഡൽഹിയിലെ റിപ്പബ്ലിക് പരേഡിൽ പങ്കെടുത്ത ഓർമകളുമായി റിയാദിലെ ആലപ്പുഴ സ്വദേശിനി.
പ്രവാസിയായ ധന്യ ടീച്ചർ 1996 റിപ്പബ്ലിക് ദിനപരേഡ് ക്യാമ്പിൽ കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് ആലപ്പുഴ എസ് ഡി കോളേജിൽ നിന്ന് പങ്കെടുത്തകാര്യം അഭിമാനത്തോടെ ഓർക്കുന്നു .
അൽ ആലിയ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മലയാളം അദ്ധ്യാപികയും(HOD), ആക്ടിവിറ്റി കോർഡിനേറ്ററുമായ ധന്യ ടീച്ചർ കൈരളി ഡാൻസ് അക്കാദമി എന്ന പേരിൽ സ്വന്തമായി ഡാൻസ്സ്കൂൾ നടത്തുകയും ചെയ്യുന്നു.
1996 ലെ റിപ്പബ്ലിക് ദിന പരേഡിൽ ആണ് ധന്യ ശരത് പങ്കെടുത്തത്.
കേരളത്തിലെ വിവിധ കോളേജുകളിൽ നിന്ന് ആയിരക്കണക്കിന് കുട്ടികളിൽ നിന്ന് തെരഞ്ഞെടുത്ത 23പെൺകുട്ടികളിൽ ഒരാളായിരുന്നു ധന്യ.
പരേഡ് ചെയ്യുന്നതിലെ മികവും നൃത്തരംഗത്തെ കഴിവും ആയിരുന്നു അന്ന് സെലക്ഷനുള്ള മാനദണ്ഡം. നിരവധി ഓഡിഷനുകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഈ നേട്ടം ടീച്ചർ ഇന്നും അഭിമാനത്തോടെ ഓർക്കുന്നു.

പരേതയായ സീരിയൽ താരം സുബി സുരേഷ് അന്ന് ടീച്ചറോടൊപ്പം ക്യാമ്പിൽ പങ്കെടുത്തിരുന്നു
അന്നത്തെ പ്രസിഡന്റ് ആയിരുന്ന ഡോ:ശങ്കർ ദയാൽ ശർമ്മയെയും പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനെയും ഒക്കെ കാണാൻ സാധിച്ചതും രാഷ്ട്രപതി ഭവനും പ്രധാനമന്ത്രി ഭവനും ക്യാമ്പ് അറ്റൻഡ് ചെയ്യാൻ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു.
റിയാദ് ആലപ്പുഴ ജില്ലാ ഒ ഐ സി സി പ്രസിഡന്റ് ശരത് സ്വാമിനാഥന്റെ സഹധർമ്മിണിയാണ് ധന്യ.രണ്ട് ആൺമക്കളിൽ മൂത്തമകൻ ദശരത് സ്വാമി ആലപ്പുഴ എസ് ഡി വി കോളേജിൽ ബി ബി എ അവസാന വർഷ വിദ്യാർഥിയും ഇളയമകൻ ദക്ഷിൺ സ്വാമി അൽ ആലിയ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമാണ്.
![]()
