റിയാദ് : ഒ ഐ സി സി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടാമത് പി ടി തോമസ് അനുസ്മരണം സംഘടിപ്പിച്ചു.ബത്തയിലെ അപ്പോളോ ഡി മൊറോ ഓഡിറ്റൊറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രോഗ്രാം കണ്‍വീനര്‍ അലി ആലുവ ആമുഖ പ്രഭാഷണം നടത്തി.സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്റ് അമീര്‍ പട്ടണത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു.സെന്‍ട്രല്‍ കമ്മിറ്റി സംഘടന ചുമതലയുള്ള ജനറല്‍സെക്രട്ടറി ഫൈസല്‍ ബഹസന്‍ മുഖ്യ അനുസ്മരണം പ്രഭാഷണം നിർവ്വഹിച്ചു. വിവിധ ജില്ലാ ഒ ഐ സി സി ജില്ലാ പ്രെസിഡന്റുമാരായ വിന്‍സന്റ്,ഷാജി മഠത്തില്‍,സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിടന്റ്റ് നവാസ് വെള്ളിമാട് കുന്ന് ,പ്രോഗ്രാം കമ്മിറ്റി ജോ:കണ്‍വീനറും സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയുമായ ജോൺസൺ മാർക്കോസ്, നാഷണല്‍ കമ്മിറ്റി ട്രഷറര്‍ റഹ്മാന് മുനമ്പത്ത്, ഗ്ലോബല്‍,നാഷണല്‍ ,സെന്‍ട്രല്‍ ജില്ലാ കമ്മിറ്റിയിലെ ഭാരവാഹികളും അനുസ്മരണ പ്രസംഗം നടത്തി.സെന്‍ട്രല്‍ കമ്മിറ്റി ഓഡിറ്റര്‍ നാദിര്‍ഷ റഹ്മാന്,നിർവ്വാഹക സമിതി അംഗം ഡോമിനിക് സാവിയോ,ബിനു തോമസ് ,മിറാശ്, ജില്ലാ സെക്രട്ടറി നാസര്‍ ആലുവ, സെന്‍ട്രല്‍ കൌണ്‍സിലര്‍ ജോമി ജോണ്‍ എന്നിവർ നേതൃത്വം നൽകി. ഓ ഐ സി സി ജില്ലാ വൈസ് പ്രസിഡന്റ്റ് മാത്യു വര്‍ഗീസ്,ജില്ലാ ട്രഷറര്‍ ജാഫര്‍ഖാന്‍, ജില്ലാ ജനറല്‍സെക്രട്ടറി സലാം പെരുമ്പാവൂര്‍, നാഷണല്‍ കമ്മിറ്റിയുടെയും ഗ്ലോബല്‍ കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റികളുടെയും വിവിധ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.ജനറല്‍സെക്രട്ടറി അജീഷ് ചെറുവട്ടൂര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ഇബ്രാഹിം ഹൈദ്രോസ് നന്ദിയും പറഞ്ഞു.
![]()
