റിയാദ് : റിയാദ് ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച “ആറ്റിറ്റ്യുഡിൻറെ ആത്മാവ്” എന്ന ശീർഷകത്തിൽ നടന്ന റിംഫ് ടോക് സീസൺ മൂന്നു ശ്രദ്ധേയമായി.
പ്രമുഖ ഗ്രാഫോളജിസ്റ്റും ലൈഫ് കോച്ചുമായ സുഷമ ഷാനാണ് തൊഴിലിടങ്ങളിലും പൊതുയിടങ്ങിലും കുടുംബത്തിലും ഉൾപ്പടെ ദൈനംദിന ജീവിതത്തിൽ മനുഷ്യൻ സഹവസിക്കുന്ന മേഖലകളിൽ ഇടപെടേണ്ട രീതികളെ കുറിച്ച് സംസാരിച്ചത്. സംഘടന നേതാക്കൾ, മാധ്യപ്രവർത്തകർ, വാണിജ്യ രംഗത്തെ പ്രമുഖർ, വിദ്യഭ്യാസ പ്രവർത്തകർ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ റിംഫ് ടോകിൽ പങ്കെടുത്തു.
മാറ്റം സ്വന്തത്തിൽ നിന്ന് ആരംഭിക്കുക എന്നതാണ് ജീവിത്തിന്റെ വിവിധ വിഷയങ്ങളിൽ പെട്ടന്ന് പ്രതികരിക്കുകയും മുൻ വിധിയോടെയുള്ള സമീപനങ്ങൾക്കും മുൻപ് ചെയ്യേണ്ട പ്രധാന കാര്യം.
മറ്റൊരാളുടെ തിന്മകള് മാത്രം ശ്രദ്ധിക്കുകയും അതുമാത്രം പറയുകയും ചെയ്യുന്ന മനോഭാവമാണ് ഒരാളില്‍ മാനസിക സംഘര്‍ഷം വളര്‍ത്തുന്നതെന്ന് സുഷമ ഷാന്‍ പറഞ്ഞു. മനോഭാവം പലര്‍ക്കും പലതരത്തിലാണ്. ജീവിതം വിജയിക്കുന്നതിന് മറ്റൊരാളുടെ നന്മ കാണാന്‍ മനസ്സിനെ സ്വയം പാകപ്പെടുത്തണം. അപ്പോള്‍ മാത്രമാണ് മനസമാധാനവും സന്തോഷവും ഉണ്ടാവുകയുളളൂ. ചോദ്യോത്തര വേളയിൽ സദസ്സിന്റെ സംശയങ്ങൾക്ക് സുഷമ മറുപടിയും ബന്ധപ്പെട്ട ചോദ്യങ്ങളിൽ കൃത്യമായ വിശദീകരണവും നൽകി.
സാമൂഹ്യ സാംസ്കാരിക പരിവർത്തനം ലക്ഷ്യം വെച്ച് അഞ്ച് വർഷം മുമ്പ് റിയാദ് ഇന്ത്യൻ മീഡിയ ഫോറം ആരംഭിച്ച റിംഫ് ടോക്കിന്റെ മൂന്നാം സീസനാണ് റിയാദ് ബത്ഹ അപ്പോളോ ഡിമോറ ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ചത്.
വ്യവസായിയും ഫ്യൂച്ചർ ഡക്റ്റ് ഫാക്ടറി സി. ഇ. ഒ യുമായ അജേഷ് രാഘവൻ പരിപാടി ഉത്ഘാടനം ചെയ്തു.റിംഫ് വൈസ് പ്രസിഡന്റ് കനകലാൽ അധ്യക്ഷനായിരുന്നു. അതിഥിയെ മുഖ്യരക്ഷാധികാരി വി. ജെ. നസറുദ്ധീൻ പരിചയപ്പെടുത്തി. പരിപാടിയുടെ പ്രയോജകരായ ഫ്യൂച്ചർ ഡക്റ്റിനുള്ള റിംഫിന്റെ ഉപഹാരം വെൽഫെയർ കൺവീനർ ജലീൽ ആലപ്പുഴയും പ്രഭാഷകക്കുള്ള ഉപഹാരം വി. ജെ. നസറുദ്ധീനും കൈമാറി.
ഈവന്റ് കോഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറർ ജയൻ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.
ജനറൽ സെക്രട്ടറി നൗഫൽ പാലക്കാടൻ, ചീഫ് കോഡിനേറ്റർ നാദിർഷ റഹ്മാൻ, ജോ: സെക്രട്ടറി ഷിബു ഉസ്മാൻ, കൾച്ചറൽ കൺവീനർ മുജീബ് താഴത്തേതിൽ എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി.
![]()
