റിയാദ് : അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സൗദി സമ്പദ് വ്യവസ്ഥയിൽ ആഗ്രഹിക്കുന്ന പോലെയുള്ള ഒരു ജോലികണ്ടെത്താൻ സ്വയം എങ്ങനെ പ്രാപ്തരാവണം,സി വി എങ്ങിനെ തയ്യറാക്കണം,ഇന്റർവ്യു എങ്ങനെ അഭിമുകീകരിക്കണം തുടങ്ങി വിവിധ തലങ്ങളിൽ ക്ലാസുകൾ,മൊക് ഇന്റർവ്യൂ എന്നിവയും നടന്നു.വിവിധ മേഖലകളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ എണ്ണിയാലൊടുങ്ങാത്ത തൊഴിലവസരങ്ങളെ കുറിച്ച് ഉദ്യോഗാർത്ഥികൾക്ക് വിശദമായി പരിചയപ്പെടുത്തുന്നതോടൊപ്പം വിവിധ മേഖലകളിൽ ജോലിചെയ്യുന്ന നിപുണരായ ആളുകളെ ഉൾപെടുത്തിക്കൊണ്ട് രൂപം നൽകിയ പാനൽ ചർച്ചയിൽ ഉദ്യോഗാർത്ഥികൾക്ക് വിവിധ തൊഴിലവസരങ്ങളെ കുറിച്ച് സംശയനിവാരണത്തിനും അവസരം ലഭിക്കുകയുണ്ടായി.
സൗദി വിഷൻ 2030 ന്റെ ഭാഗമായി പ്രഖ്യാപിച്ച വിവിധങ്ങളായ വൻകിട പ്രൊജക്റ്റുകളേയും അവയിൽ ഉണ്ടായേക്കാവുന്ന തൊഴിലവസരങ്ങളേയും പരിചയ പ്പെടുത്തിക്കൊണ്ട് സിജി വൈസ് ചെയർമാൻ അബ്ദുൾ നിസാർ അവതരിപ്പിച്ച സെഷൻ വളരേ ആകർഷകമായി.
അബ്ദുൾ നിസാർ മേഡറേറ്ററായ പാനൽ ചർച്ചയിൽ മുഹമ്മദ് അഹമ്മദ്( ഓറാകിൾ & ബിസിനസ്) ഡോ. സൈനുൽ ആബിദ് (വൈദ്യശാസ്ത്രം) അബ്ദുൽ അസീസ് ( വിവര സാങ്കേതിക വിദ്യ) കരീം കുന്നംപുറം ( നിർമ്മാണമേഖല) അലി സൈനുദ്ദീൻ (സാമ്പത്തികമേഖല) റഷീദലി( ലോജിസ്റ്റിക് & സപ്ലൈ ചെയിൻ) തുടങ്ങിയ് വിദഗ്ധർ ക്ലാസുകളെടുക്കുകയും ഉദ്യോഗാർത്ഥികളുടെ സംശയങ്ങൾക് ഉത്തരം നൽകുകയും ചെയ്തു.
സിജി റിയാദ് ചാപ്റ്റർ ചെയർമാൻ നവാസ് റഷീദി ൻറെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഫെബിന നിസ്സാർ പരിപാടി നിയന്ത്രിച്ചു. ഷുകൂർ, കരീം, മൻസൂർ ബാബു, ഫഹീം, അബൂബക്കർ, സുബൈദ അസീസ്, സൗദ, സഹല, ഷർമി, ഷബീബ, ഷഫ്ന, സാബിറ, ജാസ്മിൻ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേത്രുത്വം നൽകി. ലംഹ നിഷാൻ അവതരിപ്പിപ്പിച്ച ഖുർആൻ പാരായണത്തിലൂടെ തുടങ്ങിയ പരിപാടികൾക്ക് ഫെബിന നിസാർ സ്വാഗതവും സിജി റിയാദ് കരിയർ കോഡിനേറ്റർ മുനീബ് നന്ദിയും പറഞ്ഞു.
![]()
