റിപ്പോർട്ട് :നസീർ വാവക്കുഞ്ഞ്, ജിദ്ദ
ജിദ്ദ :കാൽ നൂറ്റാണ്ടായി ഹാജിമാരുടെ സേവനങ്ങൾക്കായി രംഗത്തുള്ള സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ (സവ ) 2023 ലെ ഹജ്ജ് വോളണ്ടിയർ ലീഡേഴ്സിനായി നേതൃ പരിശീലന കളരി സംഘടിപ്പിച്ചു.
പരിശീലനകളരിക്ക് പ്രസിഡന്റ് മുഹമ്മദ് രാജ നേതൃത്വം നൽകി. രക്ഷാധികാരി നസീർ വാവാകുഞ്ഞു, നാഷണൽ കോർഡിനേറ്റർ അബ്ദുൽ സലാം കണ്ടത്തിൽ, ജനറൽ സെക്രട്ടറി നൗഷാദ് പാനൂർ, ഹജ്ജ് സെൽ കോർഡിനേറ്റർ ജമാൽ ലബ്ബ, വളണ്ടിയർ ക്യാപ്റ്റൻ അബ്ദുൽ സലാം മറായി,സിദ്ദിഖ് മണ്ണഞ്ചേരി, ഇർഷാദ്:ജെ എൻ എച്ച് , ഹാരിസ് വാഴയിൽ, ഷാജു ചാരുംമൂട് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഓൺലൈനായി സവ ഹജ്ജ് സെൽ പ്രവർത്തനമാരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
![]()
