തൃശൂർ: തൃശൂർ ജില്ലാ ഇൻകാസ് – ഒ ഐ സി സി പ്രവർത്തകരെ ഒത്തൊരുമിപ്പിച്ച് കൊണ്ട് വിപുലമായ പ്രവാസി കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് തൃശൂർ ഡി സി സി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്നതിന് ഡി സി സി എന്നും പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇൻകാസ് – ഒ ഐ സി സി തൃശൂർ ജില്ലാ കോർഡിനേഷൻ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൻകാസ് – ഒ ഐ സി സി തൃശൂർ ജില്ലാ ജി സി സി കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ എൻ പി രാമചന്ദ്രൻ അധ്യക്ഷനായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളായ സുരേഷ് ശങ്കർ (സൗദി അറേബ്യ), സുഭാഷ് ചന്ദ്രബോസ് (ഷാർജ), റിയാസ് ചെന്ത്രാപ്പിന്നി (ദുബൈ), എൻ എ ഹസ്സൻ (അജ്മാൻ), ആന്റോ വാഴപ്പിള്ളി (കുവൈറ്റ്), ഡിന്റോ ഡേവിസ് (ബഹ്റൈൻ), പ്രഭാകരൻ (അജ്മാൻ) തുടങ്ങിയവർ സംബന്ധിച്ചു.
![]()
