തിരുവനന്തപുരം :കേന്ദ്ര നയം കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളം വികസനവുമായി മുന്നോട്ട് പോകുമ്പോൾ ഒരു ന്യായീകരണവുമില്ലാതെ തടസ്സപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്.
നാടിന് അർഹതപ്പെട്ടത് നിഷേധിക്കരുത് അതാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. അനർഹമായത് ഒന്നും കേരളം ആവശ്യപ്പെടുന്നില്ല.കേന്ദ്രത്തിന്റെ ഈ സമീപനത്തിനെതിരെ കേരളത്തോട് താല്പര്യം ഉള്ള എല്ലാവരും ഒന്നിച്ചു നിന്ന് ശബ്ദം ഉയർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന സർക്കാരിന്റെ സത്യഗ്രഹ സമരത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
![]()
