കുവൈത്ത് : കുവൈത്തിലെ മംഗഫിൽ മലയാളി യുവാവ് താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ കായംകുളം കറ്റാനം സ്വദേശി മങ്കാവിൽ ഗാർഡൻസിലുള്ള ബ്ലസ് വില്ലയിൽ (നല്ലൂർകുളത്തിൽ ജിബി ഭവനം) ജിബി ജോർജ് (45) ആണ് അന്തരിച്ചത്.
കുവൈത്തിലെ എഫ്.എ ജനറൽ കോൺട്രാക്ടിങ് ഫോർ ബിൽഡിങ് കമ്പനിയിൽ ദീർഘകാലമായി ജീവനക്കാരനായിരുന്നു.
ഭാര്യ: ഹേന ജിബി (അധ്യാപിക, എസ്.എൻ. വിദ്യാപീഠം, കായംകുളം).മകൻ: പ്രയിസ് ജിബി ജോർജ് (അഞ്ചാം ക്ലാസ് വിദ്യാർഥി, ഗായത്രി സെൻട്രൽ സ്കൂൾ, കായംകുളം).സംസ്കാരം പിന്നീട്.
![]()
