തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 7 ജില്ലകളില്‍ നടന്ന വോട്ടെടുപ്പില്‍ 71 % പോളിംഗ് .വൈകിട്ട് 7 മണി വരെയുള്ള കണക്കാണ്.ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളം ജില്ലയിലാണ് (74.21%). കുറവ് പോളിങ് പത്തനംതിട്ടയിലാണ് (66.55%). തിരുവനന്തപുരം (67.1%), കൊല്ലം (70%), ആലപ്പുഴ (73.58%), കോട്ടയം (70.68%), ഇടുക്കി (71.28%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ്. വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും പലയിടത്തും ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിരയാണ് ഉള്ളത്. വരിയിൽ ഉള്ളവര്‍ക്ക് ടോക്കൺ നൽകി വോട്ടുചെയ്യാൻ അനുവദിക്കുന്നുണ്ട്. 75 ശതമാനം പോളിംഗ് പ്രതീക്ഷിക്കുന്നുവെന്ന് സംസ്ഥാന തെര. കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. അവസാന പോളിംഗ് ശതമാനം 8 മണിയോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ
![]()
