റിയാദ്: ബത്ത കെഎംസിസി ഓഫീസ് ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ തെരഞ്ഞെടുപ്പ് കൺവെൻഷനും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും, ആസന്നമായ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത്/മുൻസിപ്പൽകളിലെയും യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായാണ് സംഗമം നടത്തിയത്.
മണ്ഡലം പ്രഡിഡന്റ് അബ്ദു റസാഖ് ഓമാനൂരിന്റ അധ്യക്ഷതയിൽ നടന്ന
പരിപാടി സെൻട്രൽ കമിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു.
പ്രവാസ ലോകത്ത് നിന്നും നാട്ടിലെ ജനാധിപത്യ പ്രക്രിയക്ക് കെഎംസിസി നൽകുന്ന പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു.
സത്താർ താമരത്ത് (സെൻട്രൽ കമിറ്റി സെക്രട്ടറി), ഫർഹാൻ കാരക്കുന്ന് തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിലെ ഇടതുപക്ഷ ഭരണത്തിന്റെ കൊള്ളരുതായ്മകളും, അഴിമതികളും തുറന്നുക്കാട്ടി,
അതുപോലെ യുഡിഎഫ് ഭരണത്തിന്റെ പ്രാധാന്യവും അവർ വിശദീകരിച്ചു.
ഷുഹൈബ് പനങ്ങാകര (സെൻട്രൽ കമിറ്റി ജന:സെക്കട്ടറി), മുഹമ്മദ് വേങ്ങര (നാഷണൽ കമ്മിറ്റി), റഫീഖ് മഞ്ചേരി, ശരീഫ് അരീക്കോട്, സഫീർ തിരൂർ (ജില്ല ജന:സെക്കട്ടറി), മുനീർ വാഴക്കാട്, ബഷീർ സിയാങ്കണ്ടം,എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ഹൈദർ അലി ചീക്കോട് ഖിറാഅത്ത് നടത്തി,ഷറഫു പുളിക്കൽ (മണ്ഡലം ജന:സെക്രട്ടറി) സ്വാഗതവും,ബഷീർ ചുള്ളിക്കോട് പങ്കെടുത്ത എല്ലാവർക്കും നന്ദിയും അറിയിച്ചു.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, നാട്ടിലെ പ്രചാരണ പ്രവർത്തനങ്ങൾക്കായി കൊണ്ടോട്ടി മണ്ഡലത്തിൽ നിന്നും നാട്ടിലുള്ള കൂടുതൽ പ്രവർത്തകരെ സജ്ജമാക്കാനും, കൺവെൻഷൻ തീരുമാനിച്ചു.
![]()
