തിരുവനന്തപുരം: ഒടുവിൽ സി പി ഐ യുടെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങികേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതി പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ഏഴംഗ മന്ത്രിസഭ ഉപസമിതി പദ്ധതി പരിശോധിക്കുമെന്നും റിപ്പോര്‍ട്ട് വരുംവരെ പദ്ധതി മരവിപ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായ സമിതിയില്‍ കെ രാജന്, റോഷി അഗസ്റ്റിന്, പി രാജീവ്, പി.പ്രസാദ്, കെ.കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന് എന്നിവരാണ് അംഗങ്ങള്‍. സമിതിയുടെ റിപ്പോര്‍ട്ട് വരുംവരെ പദ്ധതി മരവിപ്പിക്കുമെന്ന കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
![]()
