തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ തീയതികൾ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് മാര്‍ച്ച് 5ന് ആരംഭിച്ച് 30 ന് അവസാനിക്കും. 4.25 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതും. ഫെബ്രുവരി 16-20 വരെ എസ്എസ്എൽസി മോഡൽ പരീക്ഷ നടത്തും.
രാവിലെ 9.30ന് പരീക്ഷകൾ ആരംഭിക്കും. ആകെ 3000ഓളം പരീക്ഷ കേന്ദ്രങ്ങളാണ് കേരളത്തിലും ലക്ഷദ്വീപിലും ഗൾഫിലുമായി ഒരുക്കുന്നത്. 2026 ഫെബ്രുവരി 2 മുതൽ 13 വരെ ഐടി പരീക്ഷ നടക്കും. മൂല്യനിർണയം ഏപ്രിൽ 7 മുതൽ 25 വരെ. മേയ് 8ന് ഫലപ്രഖ്യാപനം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെയും നടക്കും.
![]()
