തിരുവനന്തപുരം: എസ്.എഫ്.ഐ നേതാക്കളെ ആക്രമിച്ച കേസില്‍ പ്രതികളായ കെ എസ് യു നേതാക്കളെ മുഖം മൂടി അണിയിച്ച് കോടതിയിലെത്തിച്ച സംഭവത്തില്‍ വടക്കാഞ്ചേരി സിഐ യു.കെ. ഷാജഹാനെ സ്ഥലംമാറ്റി.സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടിയുടെ ഭാഗമായാണ് എസ്.എച്ച്.ഒ ക്കെതിരെ നടപടിയെടുത്തത് .
അന്വേഷണ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്കാന് വടക്കാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി.
![]()
