ഇത്തവണത്തെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി രണ്ടാം വർഷ പൊതുപരീക്ഷകളുടെ തിയതി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. മാർച്ച് മൂന്ന് മുതൽ 26 വരെയാണ് പരീക്ഷകൾ നടക്കുക.
പത്താം ക്ലാസ് മൂല്യനിർണയ ക്യാംപുകൾ 2025 ഏപ്രിൽ എട്ടിന് ആരംഭിച്ച് 28-ന് അവസാനിക്കും. 2025 മേയ് മൂന്നാം വാരത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഹയർ സെക്കൻഡറി ഒന്നാം വർഷ പൊതുപരീക്ഷകൾ 2025 മാർച്ച് ആറ് മുതൽ 29 വരെയാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി
![]()
