കൊച്ചി : വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് എല്ലാ സർക്കാർ സംവിധാനങ്ങളും ജീവകാരുണ്യ പ്രവർത്തകരും രാവും പകലുമില്ലാതെ ദുന്ത മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്.
ഇവരിൽ ഫയര്‍ഫോഴ്സും എൻഡിആര്‍എഫും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും പിന്നെ ഇന്ത്യൻ കര-നാവിക-വായു സേനകൾ വരെ ഉണ്ടായിരുന്നു. രക്ഷ പ്രവർത്തനം നടത്താൻ ബെയ്ലി പാലം 48 മണിക്കൂർ കൊണ്ട് നിർമ്മിച്ച ഇന്ത്യൻ ആർമി ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയതാണ്.എല്ലാ പ്രവർത്തനങ്ങൾക്കും ഇന്ത്യൻ ആർമി നേതൃത്വം നൽകി വരുന്ന സന്ദർഭത്തിലാണ് ഒരു കത്ത് വൈറലായി കൊണ്ടിരിക്കുന്നത്.ഇന്ത്യൻ ആര്‍മിയുടെ ഈ പ്രവര്‍ത്തനങ്ങൾ ചാനൽ വാർത്തകളിലൂടെ കണ്ട് മനസിലാക്കിയ ഒരു മൂന്നാം ക്ലാസുകാരൻ കരസേനയ്ക്ക് എഴുതിയ കത്താണ് ഇപ്പോൾ ശ്രദ്ധ പിടിച്ചു പറ്റിയത് .ഈ കുറിപ്പ് ഇന്ത്യൻ ആര്‍മിയുടെ സതേൺ കമാന്റിന്റെ ട്വിറ്റര്‍ പേജാണ് പങ്കുവച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ട ആര്‍മി, ഞാൻ റയാൻ വയനാട്ടിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ടുപോയ കുറേ മനുഷ്യരെ നിങ്ങൾ രക്ഷിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. നിങ്ങൾ ബിസ്ക്കറ്റും വെള്ളവും മാത്രം കഴിച്ച് പാലം നിര്‍മ്മിക്കുന്നത് വീഡിയോയിൽ കാണുമ്പോൾ അഭിമാനമായി. ഞാനും വലുതായിട്ട് ആര്‍മിയായി നാടിനെ രക്ഷിക്കും. എന്ന് റയാൻ. ക്ലാസ് -3 എഎംഎൽപിഎസ് വെള്ളോയിക്കോഡ്- എന്നതാണ് പൂര്‍ണരൂപം. ഈ കത്തിന്റെ ഇംഗ്ലീഷ് ട്രാൻസിലേഷൻ സഹിതമാണ് ഇന്ത്യൻ ആര്‍മി കത്ത് പങ്കുവച്ചിരിക്കുന്നത്
![]()
