കോഴിക്കോട്: നാളെ കേരളത്തില്‍ വിദ്യാഭ്യാസ ബന്ദ്. വെല്‍ഫെയർ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഓഫ് കേരളയാണ് സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.മലപ്പുറം പരപ്പനങ്ങാടിയിൽ ഹാദി റുഷ്ദയെന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തതിനാലാണെന്ന് ആരോപിച്ചാണ് ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ആവശ്യമായ സീറ്റുകൽ അനുവദിക്കണമെന്ന് കൂടി ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിക്കുന്നത്.
![]()
