ദുബായ് :യു.എ.ഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ടി.ആർ സതീഷ് കുമാർ സ്വദേശത്തു നിര്യാതനായി. തൃശൂർ കോട്ടപ്പുറം രാഗമാലികാപുരം സ്വദേശിയാണ്. സംസ്കാരം ഇന്ന് (01-12-2023-വെള്ളി) രാവിലെ 11:00-ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.
45 വർഷത്തിലേറെ യു.എ.ഇ പ്രവാസിയായിരുന്ന സതീഷ് കുമാർ ഫുജൈറയിലെ സാമൂഹിക പ്രവർത്തനരംഗത്ത് സജീവമായിരുന്നു. ചികിൽസക്കായി മാസങ്ങൾക്ക് മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
ഭാര്യ: ശശികല. മക്കൾ: ശ്രുതി, കീർത്തി, ശ്വേത. മരുമക്കൾ: അജിത്, സിദ്ധാർഥ്, ആകാശ്.
![]()
