റാസൽഖൈമ:റാസൽഖൈമ-കോഴിക്കോട്ടേക്ക് എയർ അറേബ്യ നേരിട്ടുള്ള സർവീസ് തുടങ്ങി.ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് വിമാന സർവീസ് ഉണ്ടായിരിക്കുക. യുഎഇ സമയം ഉച്ചയ്ക്ക് 2.55ന് റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കോഴിക്കോട്ടെത്തും.
രാത്രി 8.50 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന മടക്ക വിമാനം 11.25ന് റാസൽഖൈമയിലെത്തും.ഞായറാഴ്ച രാവിലെ 10.55ന് റാസല്‍ഖൈമയിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10ന് കോഴിക്കോട് എത്തും.
![]()
