ക്വാലാലംപൂര്‍:ഡിസംബർ ഒന്ന് മുതൽ മലേഷ്യ സന്ദർശിയ്ക്കാൻ ഇന്ത്യൻ പൗരന്മാർക്ക് എൻട്രി വിസ ആവശ്യമില്ല. ഇന്ത്യന്‍ പൗരന്മാര്ക്ക് 30 ദിവസം വരെ വിസയില്ലാതെ മലേഷ്യയില്‍ താമസിക്കാം. ഞായറാഴ്ച പുത്രജയയില്‍ നടന്ന പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടിയുടെ വാര്‍ഷിക കോണ്‍ഗ്രസിൽ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അറിയിച്ചതായി ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ പൗരന്മാര് സുരക്ഷാ സ്ക്രീനിംഗിന് വിധേയരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യന്‍ പൗരന്മാര്ക്ക് മാത്രമല്ല ചൈനീസ് പൗരന്മാര്ക്കും ഡിസംബര്‍ ഒന്നു മുതല്‍ വിസ രഹിത പ്രവേശനം അനുവദിക്കും.ഇന്ത്യ, ചൈന, റഷ്യ എന്നിവയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കായി ഒക്ടോബറില്‍ ശ്രീലങ്കയും വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരുന്നു.
![]()
