മസ്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം.
കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ഷജിത് കുമാർ (55), ഷജിതിന്റെ സഹോദരന്റെ മകൻ ആകാശ് ജിത്തു (25) എന്നിവരാണ് അൽ വുസ്ത മഹൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് പിക്കപ്പ് വാനിന് നിയന്ത്രണം നഷ്ടമാവുകയും കാല്‍നട യാത്രക്കാരായിരുന്നവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു . ബേപ്പൂര്‍ കറുവാഞ്ചേരി സവന്ന നിവാസില്‍ വേലായുധന്റേയും ശ്രീമതിയുടെയും മകനാണ് സജിത് കുമാര്‍. ബി സി റോഡില്‍ സവന്ന നിവാസില്‍ പ്രജിത് കുമാറിന്റെയും ജിഷയുടേയും മകനാണ് ആകാശ് ജിത്. മൃതദേഹങ്ങൾ സിനാവ്,സമദ്ഷാനിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നടപടി ക്രമണങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്ക് കൊണ്ട് പോകും.
![]()
