ദമാം :സൗദി അറേബ്യയുടെ മഹത്തായ സ്ഥാപക ദിനത്തോടനുബന്ധിച്ച്, ജുബൈൽ മലയാളി സമാജം മരുഭൂമിയിലെ പ്രവാസി സഹോദരങ്ങൾക്കായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.കിംസ് ഹോസ്പിറ്റലിന്റെ എതിർവശത്തുള്ള ഗ്രൗണ്ടിൽ നിന്നാരംഭിച്ച കാരുണ്യ യാത്രക്ക് തുടക്കമിട്ട ചടങ്ങിന് സമാജം പ്രസിഡന്റ് തോമസ് മാത്യു മാമുടാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതം പറഞ്ഞു . ഹെൽപ്പ് ഡെസ്ക് കോൺവീനർ ബിബി രാജേഷിന് വനിതാ വിഭാഗം പ്രസിഡന്റ് ആശ ബൈജുവും ജനറൽ സെക്രട്ടറി നീതു രാജേഷും ചേർന്ന് റമദാൻ കിറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
മുബാറക് ഷാജഹാൻ, ഹാരിസ്, ബെൻസൺ എന്നിവർ ആശംസകൾ അറിയിച്ചു. അഡ്വൈസർ അഡ്വ. ജോസഫ് മാത്യു മാമുടാൻ യാത്രാ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. ട്രഷറർ സന്തോഷ് നന്ദി രേഖപ്പെടുത്തി.
ചാരിറ്റി കൺവീനർമാരായ രാജേഷ് കായംകുളം,ബൈജു അഞ്ചൽ,തോമസ് മാത്യു മാമുടാൻ,ഷഫീഖ് താനൂർ എന്നിവരുടെ നേതൃത്വത്തിൽ റമദാൻ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടക്കുന്നു.

![]()
