ദുബായ് : റമദാനില്‍ അവശ്യസാധനങ്ങളുടെ വിലവര്‍ധിപ്പിക്കില്ലെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. അമിതവില ഈടാക്കാതിരിക്കാന്‍ കടകളില്‍ ശക്തമായ പരിശോധന ഉണ്ടാവും .ഉപഭോക്താക്കള്‍ക്കും നേരിട്ട് പരാതി നല്‍കാം.
അരി, പഞ്ചസാര, പയര്‍വര്‍ഗങ്ങള്‍, മുട്ട, ഗോതമ്പ് ബ്രഡ് അടക്കം ഒന്‍പത് അവശ്യസാധനങ്ങളുടെ വില സാമ്പത്തിക മന്ത്രാലയം നേരിട്ട് നിരീക്ഷിക്കും. അമിത വില ഈടാക്കാന്‍ അനുവധിക്കില്ലെന്നാണ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ഓരോ ദിവസവും കടകളില്‍ പ്രത്യേക സംഘങ്ങള്‍ പരിശോധന നടക്കും. വിലയില്‍ മാറ്റം കണ്ടാല്‍ കര്‍ശന നടപടിയുണ്ടാകും.
![]()
