മുബൈ: ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര(89) അന്തരിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഏറെക്കാലം മുബൈയിലെ ബ്രീച്ച് കാൻസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ അടുത്തിടെയാണ് വീട്ടിൽ മടങ്ങി എത്തിയത്. തൊണ്ണുറാം ജന്മദിനം ആഘോഷിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് അദ്ദേഹം വിടവാങ്ങിയത്.
2012ൽ, ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. മുന്‍ എംപി കൂടിയാണ് ധര്‍മേന്ദ്ര. 1954ൽ ആയിരുന്നു ആദ്യ ഭാര്യയായ പ്രകാശ് കൗറുമായുള്ള വിവാഹം. പിന്നീട് നടി ഹേമമാലിനിയെ വിവാഹം കഴിച്ചു. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ എന്നിവരാണ് മക്കള്‍.
![]()
