ദോഹ : ഖത്തറിലെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായ കായംകുളം നിവാസികളുടെ പ്രാദേശിക കൂട്ടായ്മയായ കായംകുളം പ്രവാസി അസോസിയേഷൻ ഖത്തർ ഇഫ്താർ സംഗമവും ജനറൽബോഡിയും സംഘടിപ്പിച്ചു. അൽസദ് സ്വാദ് റസ്റ്റോറന്റിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ നൂറുകണക്കിന് ആൾക്കാർ പങ്കെടുത്തു. മുഖ്യ ഉപദേശകൻ അബ്ദുൽ സത്താറിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം 2025 -2027 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഇർഷാദ് പായിക്കാടിനെ പ്രസിഡന്റായും മുജീബ് കപ്പകശ്ശേരിയെ ജനറൽ സെക്രട്ടറിയായും ഫയാദിനെ ട്രഷററായും തെരെഞ്ഞെടുത്തു.
ഷൈജു ധമനി, അമീർ കൊച്ചുകാണിശേരിൽ (വൈസ് പ്രസിഡണ്ട് ),അജി കടേശേരിൽ, അസീം സലാഹുദ്ധീൻ(ജോയിന്റ് സെക്രട്ടറി),ഗിരീഷ് ചെറിയേൽ (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
![]()
