ദുബായ് : യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് മാനവ വിഭവശേഷി വകുപ്പ് അവധി പ്രഖ്യാപിച്ചു.
ഡിസംബർ 2, 3 തീയതികളിൽ അജ്മാനിലെ പൊതുമേഖലാ ജീവനക്കാർക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് എമിറേറ്റ് മാനവവിഭവശേഷി വകുപ്പ് അറിയിച്ചു. ഇതോടൊപ്പം വാരാന്ത്യ അവധിയായ ശനിയും ഞായറും ചേരുമ്പോൾ നാല് ദിവസത്തെ അവധിയാണ് എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുക.
ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് യുഎഇ ദേശീയ ദിനത്തിൽ അഞ്ച് ദിവസത്തെ അവധി ലഭിക്കുമെന്ന് പ്രാദേശിക അധികാരികൾ സ്ഥിരീകരിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധിയോടൊപ്പം ഔദ്യോഗിക വാരാന്ത്യമായ വെള്ളി, ശനി, ഞായർ ദിവസങ്ങൾ കൂടി കണക്കാക്കുമ്പോൾ അഞ്ച് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുക
![]()
