ജിദ്ദ: മലപ്പുറം ജില്ലാ കെ എം സി സി സംഘടിപ്പിക്കുന്ന, ജില്ലാ സോക്കര്‍ ടൂര്‍ണമെന്റില്‍, അഹ്ദാബ് സ്കൂള്‍ കൊണ്ടോട്ടി മണ്ഡലവും, സിന്ദാല്‍ അറേബ്യ മലപ്പുറവും ഫൈനലില്‍ പ്രവേശിച്ചു. പതിനാറു മണ്ഡലങ്ങള്‍ മത്സരിക്കുന്ന വാശിയേറിയ പോരാട്ടം ഈ വരുന്ന വെള്ളിയാഴ്ചയാണ് ഫൈനല്‍. ആവേശകരമായ അണ്ടര്‍-17 വിഭാഗത്തില്‍ ജെ.എസ്.സി സോക്കര്‍ അക്കാഡമി, അമിഗോസ് എഫ്.സി എന്നിവര്‍ ഫൈനലിലെത്തി.
വെള്ളിയാഴ്ച നടക്കുന്ന ഫൈനല്‍ മത്സരങ്ങള്‍ രാത്രി 7.30 ന് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജൂനിയര്‍ വിഭാഗം ഫൈനല്‍ രാത്രി 7.30 നും (അമിഗോസ് എഫ്.സി, ജെ.എസ്.സി സോക്കര്‍ അക്കാഡമി), 8.30 ന് സീനിയര്‍ വിഭാഗം ഫൈനലില്‍ അഹ്ദാബ് സ്കൂള്‍ കൊണ്ടോട്ടി മണ്ഡലവും, സിന്ദാല്‍ അറേബ്യാ മലപ്പുറവുമാണ് മത്സരിക്കുക.
![]()
