ദോഹ : ഖത്തറിൽ നടന്ന അൾട്രാ മാരത്തോണിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിച്ച നൗഫൽ സി സി ,ഫസൽ പാലക്കോടൻ യഥാക്രമം ഒന്നും മൂന്നും സ്ഥാനകരായി .ഷെറാട്ടനിൽ നിന്നും തുടങ്ങി ദുഖാനിൽ അവസാനിച്ച 90 കിലോമീറ്റർ നീളുന്ന ഓട്ട മത്സരമാണ് ഇവരെ ഇന്ത്യകാരുടെ അഭിമാനമാക്കി തീർത്തത് .
ഇസ്ലാഹി സെന്ററിന്റെ ലാഖ്ത്ത യൂണിറ്റ് മെമ്പർ ആയ നൗഫലും ഓൾഡ് എയർപോർട്ട് യൂണിറ്റ് മെമ്പർ ആയ ഫസലും ഇസ്ലാഹിസെന്ററിന്റേയും ജിം ഖത്തറിന്റെയും സജീവ സാന്നിധ്യങ്ങളാണ്.ക്യൂ ഐ ഐ സി യും ജി വൈ എം ഖത്തറും നൽകിയ പ്രോത്സാഹനവും ആവേശവും ഇവരെ ഈ മേഖലയിലേക്ക് കടന്നു വരാൻ പ്രചോദനമാക്കി.വർഷങ്ങളായി റയ്യാൻ പാർക്കിൽ ജി വൈ എം ഖത്തറിന്റെ നേതൃത്തിൽ നടത്തി വരാറുള്ള ഫിറ്റ്നസ് പ്രോഗ്രാമുകളിലെ സഘാടകർ കൂടിയാണ് ഇരുവരും.
യു എ ഇ അൽമനാർ സെന്റർ ദാഇയായ പ്രൊ:അബ്ദുൽ സലാം മോങ്ങം ഇരുവർക്കും ഉപഹാരം നൽകി.
![]()
