ടെലിവിഷൻ ഷോകളിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട താരമായ ആര്യ ഇപ്പോഴിതാ തനിക്ക് വന്ന ഒരു അശ്ലീല ഫോണ്‍ സംഭാഷണം പങ്കു വെച്ചിരിക്കുന്നു. തന്റെ കമ്പനി നമ്പറിലേക്ക് വിളിച്ച് ഒരു യുവാവ് ലൈംഗിക ചുവയോടെ സംസാരിക്കുന്ന മൊബൈല്‍ സംഭാഷണം താരം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പങ്കുവെച്ചത്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുള്ള ആര്യയുടെ കുറിപ്പിൽ അശ്ലീല ഫോൺ സംഭാഷണം അതെ പോലെ പകർത്തിയെന്നത് ശ്രദ്ധേയമാണ്.
‘ഒരു പ്രൊജക്ടിനെ കുറിച്ച് ഞാനുമായി ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞ് ഓഫീഷ്യല്‍ നമ്ബറിലേക്ക് ഇയാള്‍ വിളിക്കുകയായിരുന്നു. സംസാരത്തിനിടെ വിഷയം മൊത്തം വഴിമാറി പോയി. ബാക്കി ചരിത്രമാണ്’- എന്ന കുറിപ്പോടെയാണ് ആര്യ ഫോണ്‍ സംഭാഷണത്തിന്റെ വിഡിയോ റെക്കോര്‍ഡ് ചെയ്തത് പങ്കുവെച്ചത്.
ആര്യയുടെ സ്ഥാപനത്തിലെ യുവതിയാണ് യുവാവിനോട് സംസാരിക്കുന്നത്. നിങ്ങള്‍ തിരുവനന്തപുരത്താണോ? എന്ന് യുവാവ് ചോദിക്കുമ്ബോള്‍ അല്ല കാസര്‍കോടിന് അടുത്താണെന്ന് യുവതി മറുപടി പറയുമ്ബോള്‍ തിരുവനന്തപുരത്ത് വരുമ്ബോള്‍ പറ്റുമോ? എന്ന് യുവാവ് അടുത്ത ചോദ്യം ചോദിക്കുന്നു. പിന്നാലെ യുവാവിന്റെ അഡ്രസ് നല്‍കാനും എല്ലാം സെറ്റാക്കി തരാമെന്നും യുവതി പറഞ്ഞതിന് പിന്നാലെ യുവാവ് അഡ്രസ് പറഞ്ഞു കൊടുക്കുന്നതും വിഡിയോയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. താൻ സ്വയംഭോഗം ചെയ്തു കൊണ്ടാണ് ഫോണില്‍ സംസാരിക്കുന്നതെന്നും യുവാവ് യുവതിയോട് പറയുന്നുണ്ട്. ഫോണ്‍ വിളിച്ചയാളുടെ ഫോണ്‍ നമ്ബര്‍ സഹിതം കാണിച്ചുകൊണ്ടാണ് ആര്യ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇയാളൊരു പ്രൊഫഷനണല്‍ ആണോ എന്നറിയില്ല. സേവനങ്ങള്‍ക്കായി ഈ വിദഗ്ധനായ മാന്യനെ ബന്ധപ്പെടാം എന്ന് തോന്നുന്നു- എന്നും താരം സോഷ്യല്‍മീഡിയയില്‍ കുറിച്ചു. മുൻപും തനിക്കെതിരെ വരുന്ന അശ്ലീല കമന്റുകളോട് ആര്യ പ്രതികരിച്ചിട്ടുണ്ട്.ഏതായാലും ഇൻസ്റാഗ്രാമിലടക്കം ഈ മാന്യനെ തെരഞ്ഞു ആളുകൾ തിരക്ക് കൂട്ടുന്നുണ്ട്
![]()
