റിപ്പോർട്ട് :അനസ് റഹിം,ബഹ്റൈൻ
മനാമ: ലക്ഷ്യ ബഹ്റൈൻ സ്റ്റാർവിഷൻ ഇവന്റസിന്റെ സഹകരണത്തോടുകൂടി അവതരിപ്പിക്കുന്ന “ഖുദാ ഹാഫിസ്” എന്ന മെഗാ ഡാൻസ് ആൻഡ് മ്യൂസിക്കൽ ഷോ ജൂൺ 23, വെള്ളിയാഴ്ച വൈകുന്നേരം 7.30 ന് ഇസാടൗണിലെ ഇന്ത്യൻ സ്കൂൾ ജഷൻമൽ ആഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
‘റൂമി’ എന്ന ചുരുക്കപ്പേരിൽ ലോകപ്രശസ്തനായ ഇസ്ലാമിക് പണ്ഡിതനും സൂഫിവര്യനുമായ മൗലാനാ ജലാലുദ്ധീൻ മുഹമ്മദ് റൂമിയുടെ ജീവിതകഥ സ്നേഹത്തിന്റെയും ആത്മീയതയുടെയും നഷ്ടബോധത്തിന്റെയും തീവ്രതയിൽ നൃത്തസംഗീതനാടക രൂപേണ ദൃശ്യചാരുതയോടെ ഹൃദയസ്പർശിയായി അവതരിപ്പിക്കപ്പെടുന്നതാണ് “ഖുദാ ഹാഫിസ്” എന്ന മെഗാ ഡാൻസ് ഡ്രാമ.
ലക്ഷ്യയുടെ സ്ഥാപകയും കമല, മെലൂഹ, ബുദ്ധ ദി ഡിവൈൻ എന്നീ കലാസൃഷ്ടികളുടെ സംവിധായികയുമായ വിദ്യാശ്രീ ആശയവും, രചനയും, കോറിയോഗ്രാഫിയും, സംവിധാനവും നിർവ്വഹിക്കുന്നു .
ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ സംഗീത നൃത്തനാടകത്തിന് വരികൾ എഴുതിയിരിക്കുന്നത് സ്റ്റാർ പ്ലസ് “വോയ്സ് ഓഫ് ഇന്ത്യ” വിജയി പ്രയാനി വാണി പണ്ഡിറ്റും, സംഗീതസംവിധാനം പ്രശസ്ത സംഗീതജ്ഞനായ പാലക്കാട് ശ്രീറാമാണ്.
![]()
