റിയാദ് :ലോക രക്തദൗത്യ ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നാട്ടുകൂട്ടവും സദാഫ്കോ കമ്പനിയിലെ മലയാളികളുടെ കൂട്ടായ്മയും സംയുക്തമായി ചേർന്നു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജൂൺ 16 വെള്ളിയാഴ്ച രാവിലെ 8 :30 മുതൽ വൈകിട്ട് 4 മണി വരെ ശുമൈസിയിൽ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.ഹജ്ജ് സേവനത്തിന്റെ ഭാഗമായി അധികൃതരുടെ അഭ്യർത്ഥന മാനിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു
![]()
