ഷാർജ:കായംകുളം സ്വദേശിനി ആയ റെസ്നി.എം.റെഷീദിൻ്റെ കവിതാ സമാഹാരം “നിന്നിലേക്ക് ഇനിയെത്ര ദൂരം” ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്തു.ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് ഓഫീസർ മോഹൻ കുമാർ ആണ് പ്രകാശനം നിർവ്വഹിച്ചത്.എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ മാനേജിംഗ് ഡയറക്ടർ ആയ അമ്പലപ്പുഴ ഹരികുമാർ പുസ്തകം ഏറ്റ് വാങ്ങി.ഹരിതം ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.പ്രശസ്ത എഴുത്തുകാരൻ ആയ പി കെ .അനിൽകുമാർ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐ എ എസ് പ്രസിഡൻ്റ് വൈ എ റഹീം, ഹരിതം ബുക്സ് എം ഡി പ്രതാപൻ തായാട്ട്,സാമൂഹ്യ പ്രവർത്തകൻ അജിത്ത് കണ്ടല്ലൂർ, കായംകുളം പ്രവാസി അസോസിയേഷൻ (കായൻസ്) ഭാരവാഹിയായ അനീസ് ബാദുഷ, റെസ്നിയുടെ ബന്ധുക്കളായ നബീൽ,നജ്മുധിൻ,റൗശാന,ഡോ.ഷെറിൻ,കായംകുളം നിവാസികളായ
അമീൻ,സാബു യൂനുസ്,ഷമീം,ഷാജൻ ബാബു,സഫീർ മുഹമ്മദ്,അഫ്സൽ മുല്ലശ്ശേരിൽ,ഷിബു തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.കായൻസ് കായംകുളം പ്രവാസി അസോസിയേഷൻ മൊമെൻ്റോ നൽകി റെസ്നിയെ ആദരിച്ചു.ഇരുപത്തിയൊന്ന് വര്ഷം പ്രവാസിയായിരുന്ന റെസ്നിയുടെ അനവധി കവിതകളും സാഹിത്യ സൃഷ്ടികളും ആനുകാലിക പ്രസിദ്ധികരണങ്ങളിൽ അച്ചടിച്ചു വന്നിട്ടുണ്ട്.
![]()
