മനാമ:കെ.പി.സി.സി യുടെ നിർദ്ദേശപ്രകാരം ഒ ഐ സി സി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഒ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്റൈൻ ഒഐസിസി ദേശിയ പ്രസീഡിയംകമ്മറ്റി അംഗങ്ങളായ ബിനു കുന്നന്താനം, ബോബി പാറയിൽ,ഗഫൂർ ഉണ്ണികുളം,രവി കണ്ണൂർ,ജവാദ് വക്കം,മനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഒ. ഐ. സി. സി ഓഫീസിൽ വച്ച് നടന്ന പാലക്കാട് ജില്ലാ ജനറൽ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
സൽമാനുൽ ഫാരിസ്(പ്രസിഡന്റ്),നിസാർ കുന്നംകുളത്തിൽ(ജനറൽ സെക്രട്ടറി),രാജൻ വന്ദനം(ട്രഷറർ),ഷഫിക് പി, ഷാസ് പോക്കുട്ടി(വൈസ് പ്രസിഡന്റ്റുമാർ),അസ്ഹർ,ഷംന ഹുസൈൻ,മുസ്തഫ കൊരട്ടിയിൽ,ഉസ്മാൻ പത്തിൽ, അനുമോദ് സി എച്ച്(സെക്രട്ടറിമാർ) എന്നിവരെ തെരെഞ്ഞെടുത്തു.
സെഫി നിസാർ(കൾച്ചറൽ വിഭാഗം സെക്രട്ടറി),മുഹമ്മദ് അജ്മൽ(സ്പോർട്സ് വിഭാഗം സെക്രട്ടറി), ഷെരിഫ് കിലാനി(ചാരിറ്റി സെക്രട്ടറി),ഹുസൈൻ കൈകുളത്ത്(അസിസ്റ്റന്റ് ട്രഷറർ) എന്നിവരെയും,എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായി ജമാൽ പി എം എന്നിവരെയും തിരഞ്ഞെടുത്തതായി ഒ ഐ സി സി ദേശീയ പ്രസീഡിയം കമ്മറ്റി അറിയിച്ചു.
![]()
