റിയാദ്: സൗദി അറേബിയയിലേക്ക് ഡ്രൈവർ വിസയിലെത്തുന്നവർക്ക് നാട്ടിലെ ലൈസൻസിൽ സൗദിൽ വാഹനം ഓടിക്കാം. കഴിഞ്ഞ ദിവസമാണ് സൗദി ട്രാഫിക് മന്ത്രാലയം ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. ഇത് പ്രകാരം ഏതു രാജ്യത്തു നിന്നും സൗദിയിലേക്ക് ഡ്രൈവർ വിസയിലെത്തുന്നവർക്ക് അവരുടെ രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനം ഓടിക്കാം. ഇത് സൗദിയിൽ ഇറങ്ങുന്നത് മുതൽ മൂന്ന് മാസകാലത്തേക്ക് മാത്രമായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. മൂന്നു മാസം പൂർത്തിയാകുന്നതിനു മുൻപ് സൗദി ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണമെന്നും ട്രാഫിക് വിഭാഗം പറഞ്ഞു. ഇത് സ്ത്രീകൾക്കും ബാധകമാണ്.
![]()
