മനാമ: ബഹ്റൈൻ ഇന്ത്യ ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അൽ ഹിലാൽ സൽമാബാദ് ആശുപത്രി ബ്രാഞ്ചുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവൽക്കരണ സെമിനാറും നടത്തി.
മെഡിക്കൽ ക്യാമ്പിൽ നിരവധി രക്ത പരിശോധനകളും, ഡോക്ടർ പരിശോധനയും സൗജന്യമായിരുന്നു. കൂടാതെ അൽഹിലാൽ ആശുപത്രി നൽകിയ പ്രിവിലേജ് കാർഡുകളും ക്യാമ്പിൽ പങ്കെടുത്തവർക്ക് വിതരണം നടത്തി.
ബഹ്റൈൻ ഇന്ത്യ ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ സേവാ രക്ഷാധികാരി ലോഹിദാസ് അധ്യക്ഷത വഹിച്ചു.മുഖ്യ അതിഥിയായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ ആശംസകൾ നേർന്നു. സ്തനാർബുദ ബോധവൽക്കരണത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ ഡോക്ടർ ശ്രീലക്ഷ്മി സംസാരിച്ചു.മികച്ച രീതിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സെമിനാറും സംഘടിപ്പിക്കാൻ സഹകരിച്ച അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി പ്രീതം ഷെട്ടിക്ക് മൊമെന്റോ കൈമാറി.
ചടങ്ങിൽ സേവാ സെക്രട്ടറി സതീഷ് സ്വാഗതവും ബികാസ് സേവാ അംഗം ശിവദാസ് നന്ദിയും പറഞ്ഞു
![]()
