മസ്ക്കറ്റ് :ഒമാൻ സാമ്പത്തിക മന്ത്രി സയിദ് അൽ സഖ്രിയുമായി കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരൻ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്റെ വിവിധ തലങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.
മസ്കറ്റിലെ ചരിത്ര പ്രസിദ്ധമായ സുൽത്താൻ ഖാബൂസ് ഗ്രാന്‍ഡ് മോസ്ക്കും ശിവക്ഷേത്രവും വി.മുരളീധരൻ സന്ദർശിച്ചു. മസ്കറ്റിലെ പ്രവാസി സമൂഹവുമായും കേന്ദ്രമന്ത്രി സംവദിച്ചു.
ഇന്ത്യൻ സ്കൂൾ വിദ്യാർഥികളെയും കേന്ദ്രമന്ത്രി അഭിസംബോധന ചെയ്തു. ഇന്ത്യ സോഷ്യൽ ക്ലബ് പ്രതിനിധികളുമായും ഹെൽത്ത് കെയർ സ്ഥാപന പ്രതിനിധികളുമായും പൊതുപ്രവർത്തകരുമായും മന്ത്രി സംവദിച്ചു
![]()
