ഒമാൻ: ഹജ്ജ് 2023 രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ഈ വർഷത്തെ വിശുദ്ധ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി ഒമാൻ എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ പൗരന്മാർക്കും താമസക്കാർക്കും ഇലക്ട്രോണിക് വെബ്സൈറ്റ് (www.hajj.om) വഴി ഒക്ടോബർ 23 മുതൽ നവംബർ അഞ്ചുവരെ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്
![]()
