റിപ്പോർട്ട് : അഫ്സൽ കായംകുളം
ഹായിൽ : കലാലയം സാംസ്കാരിക വേദിയുടെ പതിമൂന്നാമത് ‘എ’ ഡിഷന് പ്രവാസി സാഹിത്യോത്സവ് ഒക്ടോബര്‍ 20 വെള്ളിയാഴ്ച നടക്കും. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്സി) ഹായിൽ സോണ്‍ മത്സരങ്ങള്‍ ഉച്ചക്ക് 2 PM മുതൽ നുഗ്രയിലെ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാർത്ത കുറിപ്പിൽ അറിയിച്ചു.
കലാ,സാഹിത്യ രംഗത്ത് പ്രവാസി വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയിലെ സര്‍ഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സാഹിത്യോത്സവ്. ഹായിലിലെ മുഴുവൻ യൂനിറ്റ് മത്സരങ്ങളും സെക്ടര്‍ മത്സരങ്ങളും പൂര്‍ത്തിയാക്കിയാണ് സോണ്‍ തല മത്സരങ്ങള്‍.
കിഡ്സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍, ക്യാമ്പസ് എന്നീ വിഭാഗങ്ങളിലായി 80 ഇനങ്ങളില്‍ ഇരുനൂറിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍, പ്രസംഗങ്ങള്‍, ഖവാലി, സൂഫി ഗീതം, കാലിഗ്രഫി, മാഗസിന് ഡിസൈന്‍, കവിത, കഥ, പ്രബന്ധം തുടങ്ങി സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങള്‍ നാല് വേദികളില്‍ അരങ്ങേറും. സ്പെല്ലിംഗ് ബീ, ട്രാന്സ്ലേഷന്, തീം സോങ് രചന, ഫീച്ചര്‍ രചന, ഖസീദ, കോറല്‍ റീഡിംഗ് എന്നിവ ഈ വര്‍ഷം പുതുതായി ഏര്പ്പെടുത്തിയയ മത്സര ഇനങ്ങളാണ്.
സാഹിത്യോത്സവിന്റെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.
![]()
