ദുബായ് : അനവധി യാത്രകൾ നമ്മളെ കണ്ടിട്ടുണ്ടങ്കിലും ഇതുപോലെ ഒരു യാത്ര വിശേഷം ആദ്യമായി ആയിരിക്കും.24 മണിക്കൂർ കൊണ്ട് ജി സി സി രാജ്യങ്ങളിലെ പ്രധാനപ്പെട്ട ഐക്കണുകൾ സന്ദർശിച്ചു കൊണ്ടുള്ള ഒരു യാത്ര.ജി സി സി രാജ്യങ്ങളുടെ ഒരറ്റത്ത് നിന്നും മറ്റൊരു അറ്റത്തേക്ക് ഇതുവരെ ആരും ശ്രമിക്കാത്ത യാത്ര.
ജി സി സി യൂണിഫൈഡ് ഡ്രൈവ് 24 മണിക്കൂറിനുള്ളിൽ ആറു രാജ്യങ്ങളെയും താണ്ടിയാണ് ഡ്രൈവ്. ഇതുവരെ ഇങ്ങനെയൊരു യാത്ര ആരും നടത്തിയതായി അറിവില്ലെന്നും രണ്ടു മലയാളികളാണ് ആദ്യമായി ഇതിന് ശ്രമിക്കുന്നതെന്നും ഈ യാത്രയുടെ പ്രത്യേകതയാണ്.
തൃശൂർ സ്വദേശികളും കൂട്ടുകാരുമായ ചാവക്കാട്ടുകാരൻ സിയാദും കൈപ്പമംഗലം സ്വദേശിയായ ഷാഫി മോനും ഇന്ന് യാത്ര തിരിക്കുന്നത് ചരിത്രത്തിന്റെ താളുകളിൽ ഇടം തേടി തന്നെയാണ്
2023 ഒക്ടോബർ 19 നു കുവൈറ്റിലെ കുവൈറ്റ് ടവറിന്റെ പരിസരത്തു നിന്നുമിവരുടെ ടൊയോട്ട പ്രയാണമാരംഭിക്കും.കുവൈറ്റ് നുസൈബ് അതിർത്തിയിലൂടെ സൗദി അറേബ്യയിൽ പ്രവേശിച്ചു അൽഖോബാർ വഴി കിംഗ് ഫഹദ് കോസ്വേ കടന്നു ബഹറിനിൽ എത്തും.വീണ്ടും സൗദിയുടെ സൽവ വഴി അബു സംറയും താണ്ടി ഉച്ചയോടെ ഖത്തറിലെത്തും.ദോഹ കോർണിഷ് വഴി അതിർത്തി കടന്നു യു എ ഇ യിലെത്തുന്ന ചങ്ങാതിമാർ പിന്നീട് അബ്ദുദാബിയും ഷാർജയും കടന്നു അടുത്ത ലക്ഷ്യ സ്ഥാനത്തേക്ക്.ഷാം കടന്നു റാസ് അൽ ദഹ്റം അതിർത്തി വഴി ഒമാന്റെ പ്രകൃതി രമണീയമായ മുസന്ദമിലേക്ക് കടക്കുമ്പോൾ ഇവർ താണ്ടുന്നത് ഒറ്റ ദിവസം കൊണ്ട് രണ്ടായിരം കിലോമീറ്ററുകൾ. എല്ലാ രാജ്യങ്ങളും സന്ദർശിക്കുവാൻ ഒരു ടൂറിസ്റ്റ് വിസ ഏകീകൃത വിസ നിയമം നടപ്പിലാക്കുന്നതിന് മുൻപുള്ള ഈ യാത്ര ഗൾഫ് രാജ്യങ്ങളിലേക്കു പരസ്പരമുള്ള യാത്രകൾക്ക് പ്രോത്സാഹനമാകുമെന്നു ഷാഫിയും സിയാദും ജി സി സി ടൈംസിനോട് പറഞ്ഞു.എല്ലാ രാജ്യങ്ങളുടെയും എമിഗ്രേഷൻ നടപടികളെ കുറിച്ച് വ്യക്തമായ ധാരണയുള്ള ഈ യാത്രികർക്ക് എല്ലാവിധ ആശംസകളും
![]()
