മനാമ: ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവിസുകളുടെ വിന്റർ ഷെഡ്യൂൾ എയർ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്ടോബർ 29ന് പുതിയ ഷെഡ്യൂൾ നിലവിൽ വരും. ഈ സീസണിൽ കോഴിക്കോട്ടേക്ക് എല്ലാ ദിവസവും സർവിസുകൾ ഉണ്ടായിരിക്കും. ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്ക് ഞായർ, ബുധൻ ദിവസങ്ങളിലും എയർ ഇന്ത്യയുടെ വിമാന സർവിസുകൾ ഉണ്ടാവും. കൂടാതെ മംഗളൂരു, കണ്ണൂർ ഭാഗത്തേക്ക് ഞായർ, ചൊവ്വ ദിവസങ്ങളിൽ ഒരു സർവീസും ഉണ്ടാകും. മാത്രമല്ല, ഡൽഹിയിലേക്ക് എല്ലാ ദിവസവും എയർ ഇന്ത്യ സർവീസ് ഉണ്ടാകും.
![]()
