കുവൈറ്റ് സിറ്റി: കുവൈത്തിൽ നിന്നും കണ്ണൂരിലേയ്ക്കുള്ള സർവ്വീസുകൾ വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഒക്ടോബർ 30 മുതൽ ആഴ്ചയിൽ രണ്ട് സർവ്വീസുകളാണ് കുവൈത്ത് – കണ്ണൂർ സെക്ടറിൽ നടത്തുക. നിലവിൽ വ്യാഴാഴ്ച മാത്രം നടത്തുന്ന സർവ്വീസാണ് എയർ ഇന്ത്യ എക്സ്പ്രസ് തിങ്കളാഴ്ച കൂടി ആരംഭിക്കുന്നത്.പുലർച്ചെ 4.40ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം 7.40ന് കുവൈത്തിൽ എത്തും. തിരിച്ച് കുവൈത്തിൽ നിന്ന് 8.40ന് പുറപ്പെട്ട് വൈകിട്ട് നാലിന് കണ്ണൂരിലെത്തും.
![]()
