അബുദാബി: കലാസാംസ്കാരിക, ജീവകാരുണ്യ സംഘടനയായ ടീം അബുദാബിൻസിന്റെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
പ്രിന്റ് മീഡിയ അവാർഡ് മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് എൻ.എം. അബൂബക്കറിനും വിഷ്വൽ മീഡിയ അവാർഡ് മീഡിയാവൺ പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ഷിനോജ് കെ. ഷംസുദ്ദീനും അർഹനായി.
കായിക രംഗത്തെ മികവിനുള്ള പുരസ്കാരം മാരത്തൺ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സാദിഖ് അഹമ്മദിനാണ്.
10,001 രൂപും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം 21ന് വൈകിട്ട് 6ന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന വാർഷിക സംഗമത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഓണനിലാവ് സീസൺ–ടുവിന്റെ പോസ്റ്റർ ലോക കേരള സഭാംഗവും ടീം അബുദാബിൻസ് രക്ഷാധികാരിയുമായ സലിം ചിറക്കൽ ലുലു ഗ്രൂപ്പ് പിആർഒ അഷ്റഫിന് നൽകി പ്രകാശനം ചെയ്തു.
ഗായകരായ ലക്ഷ്മി ജയൻ, നവാസ് കാസർകോട്, ഷഹ്ജ, കോമഡി താരം കലാഭവൻ ബൈജു, അൻസാർ വെഞ്ഞാറമൂട്, റഷ്യ മറിയം, മഞ്ജുഷ, റഷീദ്, ഡോ.ഷാസിയ, നസ്മിജ തുടങ്ങിയവർ അണിനിരക്കുന്ന സംഗീത, നൃത്ത സന്ധ്യയും അരങ്ങേറും.
പ്രസിഡന്റ് ഫൈസൽ ആദർശ്ശേരി, ജനറൽ സെക്രട്ടറി ജാഫർ റബീഹ്, വൈസ് പ്രസിഡന്റ് മുനവ്വർ, ട്രഷറർ നജാഫ് മൊഗ്രാൽ, മുജീബ് റഹ്മാൻ, ഷാമി, ഷബീർ, ജിമ്മി, മുഹമ്മദ്, യാസർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
![]()
