റിപ്പോർട്ട് :അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
ദോഹ:പ്രവാസികളുടെ ആരോഗ്യ പരിരക്ഷണം പരിപോഷിക്കാനായി ഇൻകാസ് മലപ്പുറം ജില്ലാ കമ്മറ്റി മദീനാ ഖലീഫയിലെ YASMED മെഡിക്കൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പ് ശ്രദ്ധേയമായി.
സാധാരണ പ്രവാസികൾക്ക് ആശ്വാസമായ ക്യാമ്പിൽ ഇരുനൂറോളം പേർ പങ്കെടുത്തു. വിവിധ കൺസൾട്ടേഷനുളും ലാബ് പരിശോധനകളും നടത്തി. മലപ്പുറം ജില്ലാ ഇൻകാസ് പ്രവർത്തകർക്കുള്ള ഡിസ്കൗണ്ട് കാർഡ് ധാരണാപത്രം ആശുപത്രി അധികൃതർ ഇൻകാസ് കമ്മറ്റിക്ക് കൈമാറി.
ഐ. സി.ബി.എഫ് ഇൻഷൂറൻസ് ഹൈൽപ് ഡസ്ക് സൗകര്യവും ഏർപ്പെടുത്തിയിരുന്നു.
ഖത്തറിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ക്യാമ്പ് സന്ദർശിച്ചു.
![]()
