ജിദ്ദ :മലപ്പുറം സ്വദേശിനിയായ ഉംറ തീർത്ഥാടക ജിദ്ദയിൽ ഹൃദയാഘാതത്തെതുടർന്ന് നിര്യാതയായി.കണ്ണത്തുപാറ സ്വദേശിനി പെരുവൻകുഴിയിൽ കുഞ്ഞായിഷ (53) ആണ് മരിച്ചത്.
ഉംറ നിർവ്വഹിച്ചശേഷം മദീനാ സന്ദർശനവും കഴിഞ്ഞു മക്കയിലെത്തി പിതാവിന് വേണ്ടി ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് ഹൃദയാഘാതം സംഭവിച്ചു ജിദ്ദയിലെ ജാമിഅ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു ജിദ്ദയിൽ കബറടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
![]()
