ദോഹ:നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ഫോട്ടോഗ്രാഫർ അവാർഡ് ഖത്തർ മലയാളിക്ക്.വംശ നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ടാപ്പിറിന്റെ വിസ്മയ ചിത്രം പകർത്തിയ ഖത്തറിലെ ഇന്ത്യൻ ഫോട്ടോഗ്രാഫർക്ക് 2023 ലെ എൻഎച്ച്എം (നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ലണ്ടൻ) ഫോട്ടോഗ്രാഫർ അവാർഡ്. മലയാളിയായ വിഷ്ണു ഗോപാലിനെ മൃഗങ്ങളുടെ ഛായാചിത്രങ്ങളുടെ വിഭാഗത്തിലാണ് ഫോട്ടോഗ്രാഫർ ആയി തിരഞ്ഞെടുത്തത്.പ്രകൃതിദത്ത ലോകത്തെ അത്ഭുതങ്ങൾ പകർത്തുന്നതിൽ മികവ് പുലർത്തുന്ന ഫോട്ടോഗ്രാഫർമാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു ആഗോള പ്ലാറ്റ്ഫോമായ എം എച്ച് എം ആണ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ മത്സരം സംഘടിപ്പിക്കുന്നത്.
ലണ്ടനിൽ നടന്ന പരിപാടിയിൽ അവാർഡ് പ്രഖ്യാപിക്കുകയും പ്രകൃതിശാസ്ത്രജ്ഞനും പ്രകൃതി ഫോട്ടോഗ്രാഫറുമായ ക്രിസ് പാക്കം വിഷ്ണു ഗോപാലിന് സമ്മാനിക്കുകയും ചെയ്തു.
![]()
