കോട്ടയം :സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി യൂനിസെഫും കേരള മീഡിയ അക്കാദമിയും സംയുക്തമായി ‘ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന മാധ്യമ ശില്പശാല പാലാ ഇടമറ്റം ഓശാന മൗണ്ടില്‍ ഒക്ടോബര്‍ 14, 15 തിയതികളില്‍ നടക്കുമെന്നു സംഘാടകർ അറിയിച്ചു.മുഖ്യ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും.അക്കാദമി ചെയര്മാന് ആര്.എസ്.ബാബു അധ്യക്ഷത വഹിക്കും.തോമസ് ചാഴിക്കാടന് എം.പി, മുന്‍ അക്കാദമി ചെയര്മാന് തോമസ് ജേക്കബ്, ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.ജെ.ജോസഫ്, യൂനിസെഫ് കേരള & തമിഴ്നാട് ചീഫ് കെ.എല്‍ റാവു, കോട്ടയം പ്രസ്ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ ഒക്ടോബര്‍ 14-ന് നടക്കുന്ന ആദ്യദിനത്തില്‍ സംബന്ധിക്കും.
ഒക്ടോബര്‍ 15-ന് നടക്കുന്ന സന്ദേശ വിളംബര സമ്മേളനം ഉദ്ഘാടനവും, സര്‍ട്ടിഫിക്കറ്റ് വിതരണവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വ്വഹിക്കും. മാണി സി. കാപ്പന് എം.എല്‍.എ, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എം.എല്‍.എ, മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി, കോട്ടയം പ്രസ്ക്ലബ് സെക്രട്ടറി റോബിന് തോമസ് പണിക്കര്‍, അക്കാദമി വൈസ് ചെയര്മാന് ഇ.എസ്. സുഭാഷ്, സുനില്‍ പ്രഭാകര്‍ മാതൃഭൂമി മീഡിയ സ്കൂള്‍, അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ സുരേഷ് വെള്ളിമംഗലം, വിന്‍സന്റ് നെല്ലിക്കുന്നേല്‍, അക്കാദമി സെക്രട്ടറി അനില്‍ ഭാസ്കര്‍ എന്നിവര്‍ സംബന്ധിക്കും.
![]()
