മനാമ:ബഹ്റൈനിലെ കാപിറ്റൽ ഗവർണറേറ്റിലും സതേൺ ഗവർണറേറ്റിലും കടകളിലും തൊഴിലിടങ്ങളിലുമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) പരിശോധന നടത്തി. ലേബർ മാർക്കറ്റ്, റെസിഡൻസി നിയമങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കണ്ടെത്തുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്.നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അതോറിറ്റി വെബ്സൈറ്റായ www.lmra.gov.bh ലെ ഇ-ഫോം വഴിയോ അതോറിറ്റിയുടെ കോൾ സെന്ററിൽ വിളിച്ചോ അറിയിക്കണമെന്ന് അധികൃതർ ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.ദേശീയത, റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ), പാസ്പോർട്ട്, പോലീസ് ഡയറക്ടറേറ്റ് എന്നിവയുമായി ഏകോപിപ്പിച്ചാണ് സതേൺ ഗവർണറേറ്റിൽ മറ്റ് പരിശോധന കാമ്പയിൻ നടത്തിയത്.
![]()
