കോട്ടയം : ലോക തപാൽ ദിനത്തിൽ വേറിട്ട കാഴ്ചയും ചിന്തകളും ഒരുക്കി ഈരാറ്റുപേട്ട ഗൈഡൻസ് പബ്ലിക്ക് സ്കൂളിലെ വിദ്യാർത്ഥികൾ.പുതു തലമുറക്ക് അന്യം നിന്ന് പോകുന്ന തപാലും പോസ്റ്റ്മാനെയും എഴുത്തിന്റെയുമെല്ലാം പ്രാധാന്യം വിളിച്ചോതുന്ന തരത്തിലുള്ള വിവിധ പരിപാടികൾ ആണ് തപാൽ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്.
വിളിച്ചുപറഞ്ഞും ചെണ്ടകൊട്ടിയറിച്ചും വാർത്തകൾ എത്തിച്ചുകൊടുത്തിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു.തപാൽ സംവിധാനം നമ്മുടെ ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും ശക്തമായ സ്വാധീനമാണ് ചെലുത്തിയിരുന്നത്. സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവർക്ക് എഴുത്തുകുത്തുകൾ ഒഴിവാക്കാകാൻ പറ്റാത്ത കാലത്തൊക്കെ തപാൽ സംവിധാനം വളരെ വലിയ പങ്കാണ് വഹിച്ചിരുന്നത്. സാങ്കേതിക വിദ്യയുടെ വളർച്ചയുടെ പ്രതാപം മങ്ങിയ പോസ്റ്റൽ സംവിധാനം ഇപ്പോൾ വെറും സർക്കാർ കത്തിടപാടുകളിലേക്ക് ചുരുങ്ങി കൊണ്ടേ ഇരിക്കുന്നു.
അധ്യാപകർ കുട്ടികൾക്ക് തപാൽ സംവിധാനത്തെ കുറിച്ച് വിശദീകരിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു
![]()
