ദോഹ :കേരളത്തിലെ മുൻനിര എൻജിനീയറിങ് കോളേജുകളിൽ ഒന്നായ ത്യശൂർ ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജിലെ ഖത്തറിലെ പൂർവ വിദ്യാർത്ഥി സംഘടനയായ ക്യു-ഗെറ്റ് നടത്തുന്ന ‘ഗ്രോ യുവർ ഗ്രീൻ ഫുഡ്’ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പച്ചക്കറി വിത്ത് വിതരണവും പാനൽചർച്ചയും ശ്രദ്ധേയമായി. ഓർഗാനിക് കൃഷി രീതിയുടെ പ്രത്യേകതകളും ഖത്തറിന്റെ സവിശേഷ സാഹചര്യത്തിൽ ഫലപ്രദമായും എളുപ്പത്തിലും നടത്താവുന്ന കൃഷി രീതികളെക്കുറിച്ചും കൃഷി രീതികളിൽ പ്രാവീണ്യം സിദ്ധിച്ച ബെന്നി വിശദീകരിച്ചു. പാനൽ ചർച്ചക്ക് മുതിർന്ന അംഗങ്ങളായ അഷ്റഫ് ചിറക്കൽ, മാധവിക്കുട്ടി ക്യാമ്പയിൻ ജനറൽ കൺവീനർ ഡയ്സ് തോട്ടൻ, ഡെപ്യൂട്ടി കൺവീനർ അഖിൽ സി.കെ എന്നിവർ നേതൃത്വം നൽകി. ഐസിസി പ്രസിഡറന് എപി മണികണ്ഠൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം ശരീഫ്, ഏറ്റവും പ്രായം കുറഞ്ഞ ക്യു-ഗെറ്റ് അംഗം നിഹാൽ നിഷ്ചൽ എന്നിവർക്ക് അദ്ദേഹം വിത്തുകൾ വിതരണം ചെയ്തു.
അഷ്റഫ് ചിറക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോൺ ഇ.ജെ, അഞ്ജലി പ്രസന്നൻ, മുഹമ്മദ് ഫൈസൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാമ്പയിന്റെ ഭാഗമായി നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അഖിൽ സി.കെ വിശദീകരിച്ചു. ക്യു-ഗെറ്റ് പ്രസിഡന്റ് അൻവർ സാദത്ത് സ്വാഗതവും ജെൻസൺ ആന്റണി നന്ദിയും പറഞ്ഞു. പരിപാടിക്ക് പങ്കെടുത്തവർക്ക് മുഴുവൻ പച്ചക്കറി വിത്ത് വിതരണം ചെയ്തു.
![]()
